badge

q u o t e

Sunday, January 22, 2017

write off എന്ന looting


മറക്കാറായിട്ടല്ലല്ലോ മല്ലയ്യയുടെ ലോൺ write off ചെയ്തതും അതു sbi നിഷേധിച്ചതും വിശദീകരിച്ചതും സാവധാനം വാർത്ത അല്ലാതായതും . അതിനു demonetisation സഹായിച്ചതും . സത്യത്തിൽ demonetisation ന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ഈ diversion ആയിരുന്നോ എന്ന സംശയം ചിലരിലെങ്കിലും ജനിപ്പിച്ചതും .

നമുക്കതൊന്നുകൂടി ഓർത്തെടുത്താലോ ?

എന്തായിരുന്നു കേട്ടത് ? അയ്യായിരമോ ആറായിരമോ  കോടി രൂപയ്ക്കുള്ള മല്ലയ്യയുടെ കടം sbi  എഴുതിത്തള്ളി . എന്തായിരുന്നു sbi  വിശദീകരിച്ചത് . അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല . ബാലൻസ് ഷീറ്റ് ക്ലീനിങ്ങിന്റെ ഭാഗമായി ഈ ഒരു ഐറ്റം  മാറ്റി നിർത്തി എന്നേ  ഉള്ളു . അതൊരു ടെക്നിക്കൽ അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ്. എങ്ങനെ ആണിത് എഴുതി തള്ളൽ  ആകുന്നതു ?  കടം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ  ഊർജിതമായി   ( പട്ടേലിന്റെ സഹായത്തോടെ )  തുടരും .

sbi യുടെ വിശദീകരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുൻപ് നമുക്ക് ഒരു ചോദ്യം ബാങ്കിനോട് ചോദിക്കാം . മല്ലയ്യയുടെ 5000   കോടി  കടം  sbi യുടെ 2017 ലെ ബാലൻസ് ഷീറ്റിൽ ഉണ്ടാകുമോ ?  ഈ ചോദ്യം നമ്മളോട് തന്നെ ഒന്ന് ചോദിച്ചു വയ്ക്കാം . എന്ത് തോന്നുന്നു ?

ബാങ്കുകൾ എങ്ങനെയാ npa സാധാരണ handle ചെയ്യുന്നതെന്ന് നോക്കാം . കിട്ടാക്കടം ആണല്ലോ npa . ബാങ്ക് അതിനു കുറേശ്ശേ ആയി provision വച്ചു  തുടങ്ങും . ആദ്യത്തെ വര്ഷം 20 % അടുത്ത വര്ഷം ആകുമ്പോഴേക്കും 50 % അങ്ങനെ നാലാമത്തെയോ അഞ്ചാമത്തെയോ വര്ഷം ആകുമ്പോഴേക്കും 100 % provision .

provision എന്താണെന്നല്ലേ ? ലാഭത്തിൽ നിന്നു മാറ്റി വക്കുന്ന തുക . ലാഭം നമുക്കറിയാമല്ലോ. npa അല്ലാത്ത നിങ്ങളും ഞാനും അടക്കമുള്ള കസ്റ്റമേഴ്സിൽ നിന്ന് കുറേശ്ശേ ആയി ചോർത്തി എടുത്ത തുക . ഇത് എന്തിനാണ് മാറ്റി വക്കുന്നത് ? കടം മേടിച്ചിട്ടത് തിരിച്ചു കൊടുക്കാത്ത വമ്പന്മാരുടെ കടം write off  ചെയ്യാൻ.

write off  എന്നാണോ ഞാൻ പറഞ്ഞത് . അതിനു മുൻപുള്ള അവസ്ഥ ഒന്ന് നോക്കാം . മല്ലയ്യയുടെ 5000 കോടി കടം ഒരു വശത്ത്. അത്രയും തുക provision ആയി മറു വശത്ത് . അങ്ങനെ ആയിരിക്കും sbi യുടെ ബാലൻസ് ഷീറ്റ് .അതായത് sbi യുടെ  net worth ൽ നിന്ന്   അല്ലെങ്കിൽ ക്യാപിറ്റലിൽ നിന്ന് അല്ലെങ്കിൽ accumulated profit ൽ നിന്ന് 5000 കോടി കുറിച്ചിട്ടു അത് പ്രൊവിഷൻ ആയി കാണിച്ചിട്ടുണ്ടാകും എന്നർത്ഥം .

ഇനിയാണ് write off എന്ന് നിങ്ങളും ഞാനും  technical  adjustment എന്ന് ബാങ്കും പറയുന്ന പരിപാടി . 5000  കോടി കടം ഒരു വശത്തും അത്രയും provision മറുവശത്തും ബാലൻസ് ഷീറ്റിൽ കാണിക്കുന്ന പരിപാടി അങ്ങ് നിർത്തുക . രണ്ടു entry യും അങ്ങ് കളയുക .  ഇനി മുതൽ മല്ലയ്യ എന്ന പേരോ ആ പേരിൽ ഒരു  കടമോ sbi ബാലൻസ് ഷീറ്റിൽ ഇല്ല .

main issue ലേക്ക് വരാം . ഇത് loan waiver ആണോ ? തീർച്ച ആയിട്ടും അല്ല.  മല്ലയ്യക്ക് അങ്ങനെ ഒരു അറിയിപ്പ് ബാങ്ക് കൊടുത്തിട്ടില്ല . നിങ്ങളുടെ കടം ഒക്കെ ഞങ്ങൾ മാപ്പാക്കി ഇനി അത്  തിരിച്ചു തരുകയേ വേണ്ട എന്ന് പറഞ്ഞു ഒരാളും മല്ലയ്യക്ക് എഴുതിയിട്ടില്ല . ഇടയ്ക്കു ഒരു കാര്യം പറഞ്ഞോട്ടെ . ഈ loan waiver എന്ന പരിപാടി ആദ്യമായിട്ടും ഒരുപക്ഷെ അവസാനമായിട്ടും കേട്ടത് പണ്ട് പൂജാരിയുടെ കാലത്താണ് . പിന്നെ ചെറിയ ലെവലിൽ  ചില കാർഷിക വായ്പകൾ . അങ്ങും  ഇങ്ങും . അതായത് loan waiver ഉണ്ടായിട്ടില്ലെന്ന് ആരുടെ കാര്യത്തിലും ധൈര്യമായിട്ടു അവകാശപ്പെടാം എന്നർത്ഥം . മല്ലയ്യയുടേതടക്കം .

write off ലേക്ക് വരാം. ഇത് കഴിഞ്ഞാൽ പിന്നെ recovery steps വേണ്ടെന്നു വെക്കുമോ അതോ തുടരുമോ ? തീർച്ചയായിട്ടും തുടരും . reliance ഒക്കെ ചെയ്യുന്നില്ലേ വിദ്യാഭ്യാസ വായ്പകൾ തിരിച്ചു പിടിക്കാനുള്ള യജ്ഞം . അതു  പോലുള്ള പരാക്രമങ്ങൾ ബാങ്കോ അതിന്റെ agents ഓ തീർച്ചയായും തുടരും . വല്ലതും കിട്ടിയാൽ sbi ലാഭത്തിലേക്കു വരവ് വയ്ക്കും. ഒരു രഹസ്യം കൂടി. ഈ വിദ്യാഭ്യാസ വായ്പകൾ ഒന്നും sbi waive ചെയ്തിട്ടില്ല  വെറുതെ write off ചെയ്തിട്ടെ ഉണ്ടാകൂ . പിന്നെ tradable lot ആക്കി വിൽക്കാം നന്നായി വില കുറച്ച്‌ . അങ്ങനെ ആയിരിക്കണം  ഇത് reliance വാങ്ങിച്ചത് .  നേരിട്ട് വിളിച്ചു കൊടുക്കുകയും ചെയ്യാം കേട്ടോ .

അപ്പോൾ sbi rbi ഒക്കെ പറഞ്ഞത് മനസ്സിലായില്ലേ ? ഒരു കാരണവശാലും മല്ലയ്യ ലോൺ waive ചെയ്തിട്ടില്ല മാപ്പാക്കിയിട്ടില്ല ഒരിക്കലും ചെയ്യുകയുമില്ല . ബാലൻസ് ഷീറ്റിൽ നിന്ന് തന്നെ കളഞ്ഞു അത്രയേ ഉള്ളൂ ഒരു ഭംഗിക്ക് വേണ്ടി . ഇനിയിപ്പോൾ മല്ലയ്യക്ക് ലോൺ കൊടുത്തിരുന്നു എന്നോ അതൊക്കെ കിട്ടാക്കടം ആയിപ്പോയി എന്നോ ആരും ബാലൻസ് ഷീറ്റ് നോക്കി പറയില്ലല്ലോ . പ്രത്യേകിച്ചും ബാലൻസ് ഷീറ്റ് ഒക്കെ ഇരുന്നു പഠിക്കുന്ന foreign  investors  .
----------
വലിയ വലിയ corporate loans  എങ്ങനെ npa ആയി ? ആരെയെങ്കിലും അതിനു responsible ആക്കിയോ ശിക്ഷിച്ചോ ? വേണ്ടിയിരുന്നില്ലേ ?  ഒരു ചെറിയ housing loan കിട്ടാക്കടം ആയാൽ പോലും branch manager  ശിക്ഷാർഹനായ നമ്മുടെ സിസ്റ്റത്തിൽ . അത് അടുത്ത പോസ്റ്റിൽ ചർച്ച  ചെയ്യാം

Monday, January 16, 2017

UP election a distant view

UP is far away from  kerala where i live. it is  difficult to get any clear view of the ground realities there. yet the contours of the sky and the horizon where the clouds have to form and rain out on the election day, not too far from today, is visible; faint and feeble.  nevertheless the patterns are there if you care to not to blink.

UP  sent the most of bjp MPs to parliament but has  minimum bjp MLAs in the assembly.  this is not becoz the people saw the two elections as mutually exclusive events and applied their mind and decided that bjp is good at the centre but bad in the state. the clue is that UP is a state susceptible most to mass voting. which means they go by the trend , any trend for that matter.

so the trick is to create the trend. that is what PM himself initiated thru demonetisation. an act which can only be described as pro poor, anti corruption, death blow to black money etc even by the opposition. and bjp got a good start.

then the modi effect chipped in . modi is essentially someone who wants to steal the thunder . at regular intervals. remember the unsolicited air dash to attend the marriage ceremony at the house of the pakistan PM.  modi is also someone who never follows up on his initiatives. he probably believes it is the duty of his subordinates and supporters to carry the movement forward. in one of his earlier interviews he probably said that he gave his deputies ideas and allowed them all the freedom to work it out.  his mind gets  engaged in the search for another surprise as soon as the present find is passed on.

demonetisation was thus left to subordinates and supporters to implement. once the  surprise which allowed them zero space for preparation , forget rehearsal , subsided reality sunk in. almost everything went wrong in implementation. PM going along the design stayed  quiet and away even from the parliament. gauge  the extent from the fact that he was forced to refuse  to meet a team led by chief minister of kerala . which is 180 degree out of phase with his character of meeting anyone anywhere which simply make him  the most popular leader in the country.

the surprising fact is that people at large took the troubles that followed in their stride. they have discounted the inefficiencies that plagued the implementation as typical indian way of doing things. the long ques did not matter as for the poor in the country it is a routine. the cash restriction didn't matter as they never really had enough cash to be restrained. the new currency notes getting into hoarders' hands did not matter as they saw it as a natural extension of the present state, nothing worse. opposition parties in india fell flat on  reading  public reaction to demonetisation. 

but there is one  particular move which hurt the soul of the poor people in the country most. the move to stain their forefingers and call them imposters if not frauds .  just for the crime that they did not have an account in any bank and yet tried to encash  a few thousand rupee notes standing in the ques  more than once. UP election is going to be an expression or otherwise of this great hurt. it is going to be a referendum  on this simple mistake in the implementation of demonetisation which the poor is most likely to link to modi . though the fact could be that this particular move did not have the approval or acknowledgement of modi.

yet it is not likely to grow into any major trend  uprooting lotus in the state. bjp will fare better than in the last assembly election. and definitely below the parliament election performance. and anything in between these two extremes can always be interpreted as a win by both the the pm and the party. as such nothing much is at stake in UP for bjp . in short this election is crucial for all other parties but not for bjp.

but the sad thing is that bjp thinks otherwise. they think it is crucial for the party and takes it  as an examination for the pm the result of which will make or break his carrier. the stress that this  line of thinking is sure to create   may lead to unforced errors. which can affect the winning streak. otherwise bjp will put in creditable performance in UP assembly election. as far as the view from this distant place kerala reveals.




Thursday, January 12, 2017

a login to kerala govt eportal

ഇപ്പോൾ  സമയം 10.20  a m   വ്യാഴാഴ്ച  ജനുവരി 12 , 2017 . കാലം ഗുളികൻ . രാഹു കാലം ഉച്ച കഴിഞ്ഞേ ഉള്ളു.    kerala.gov.in  ൽ login കൊടുത്തിട്ടു ഏകദേശം 35 മിനിറ്റ്. എന്തിന് വേണ്ടി  എന്നാണെങ്കിൽ വിനാശകാലേ  .. എന്ന് തുടങ്ങുന്ന  ശ്ലോകം ചൊല്ലണം. അത് ഈ പരിപാടിയുടെ അവസാനത്തേക്കു മാറ്റി വയ്ക്കുന്നു. നിങ്ങളുടെ അനുവാദത്തോടെ.

എങ്ങനെ പറ്റി  എന്നാണെങ്കിൽ .. വിശദീകരിക്കാം  അതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ഈ വെബ്സൈറ്റ് നമ്മൾ ഈ പറയുന്നതെല്ലാം കേട്ട് വെറുതെ ഇരിക്കുക ആണെന്ന് കരുതരുത്. അത് കറങ്ങിക്കൊണ്ടേ ഇരിക്കുന്നു. നിറുത്താതെ. ഇടയ്ക്കു ലോഗിനിൽ കുത്തി അന്വേഷിച്ചാൽ ഉടൻ മറുപടി ബോക്സിൽ തരുന്നുമുണ്ട്. കണ്ടുകൂടെ നിങ്ങളുടെ റിക്വസ്റ്റ് പ്രോസസ്സ് ചെയ്തുകൊണ്ടിരിരിക്കുവാ .

എങ്ങനെ എന്നല്ലേ പറഞ്ഞു വന്നത് . ഉണ്ടിരുന്ന അമ്മാവന് പണ്ട് വന്ന വിളി എനിക്കും കിട്ടി . കേരള സർക്കാരിന്റെ eportal പരിചയപ്പെടണം . വേറൊരു പണിയും ഇല്ലാത്തതുകൊണ്ടല്ലേ എന്ന നിങ്ങളുടെ സംശയത്തിന് അതെ എന്നാണു ഉത്തരം.

വെബ്സൈറ്റിൽ കേറിയപ്പോൾ ഇടതു വശം ചേർന്ന് ഒരു പ്രലോഭനം . ലോഗിൻ ചെയ്താലേ apply on line പോലുള്ള അതിവിശിഷ്ട  സേവനങ്ങൾ  കിട്ടൂ. പുതിയ അക്കൗണ്ട് തുടങ്ങാൻ  sign in ൽ ക്ലിക്ക് ചെയ്യുക . ആദ്യം ഒന്നമ്പരന്നു . പുതിയ അക്കൗണ്ടിനും സൈൻ ഇൻ  ആണോ  ? പോട്ടെ ചെറിയ കാര്യം . പക്ഷെ എവിടെ സൈൻ ഇൻ ? ഒരു link ആണ് പ്രതീക്ഷിച്ചത് . വൈകാതെ മനസ്സിലായി .അതൊക്കെ ഡൂക്കിലി വെബ്‌സൈറ്റുകൾക്ക് . ഇത് govt of kerla . അവസാനം കണ്ടു പിടിച്ചു. വെബ്സൈറ്റിന്റെ മുകളിൽ വലതു ഭാഗത്ത് . ക്ലിക്കി .

ഇനിയങ്ങോട്ട് രെജിസ്ട്രേഷൻ എന്ന കദന കഥ ആണ് . ദുർബല ഹൃദയക്കാർക്കു മാറി നിൽക്കാം .

രണ്ടു പേജുള്ള registration page കണ്ടാണ് ആദ്യം പേടിച്ചത് . എങ്കിലും മുന്നോട്ടു പോയി .. അനുഭവ സമ്പത്തിന്റെ ധൈര്യത്തിൽ.   മിക്ക ഐറ്റത്തിന്റെയും കൂടെ സ്റ്റാർ ഉണ്ട് . അതായത് നിർബ്ബന്ധം ആണെന്ന് .
ആദ്യം ചോദിച്ചത് എന്ത് വിളിക്കും എന്നാണ് . Mr എന്നായിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു . രണ്ടു ഐറ്റം കഴിഞ്ഞപ്പോൾ ചോദിച്ചു എന്താ gender . സംശയിക്കാതെ male എന്ന് കൊടുത്തു . അടുത്തത്  Father/Mother/Spouse *.  ഭാര്യയെ മണി അടിക്കാമെന്നു കരുതി ലിസി എന്നടിച്ചു . എന്തോ ഒരു പന്തികേട് തോന്നി. മെനു വലിച്ചു താഴ്ത്തി . wife എന്നൊരു ഓപ്ഷനെ ഇല്ല . husband മാത്രമേ ഉള്ളു . കാര്യം മനസ്സിലായി . സ്ത്രീകൾക്കു reserved ആണ് spouse . സമാധാനമായി ഫാദറിന്റെ പേര് കൊടുത്തു മുന്നോട്ടു നീങ്ങി .

അധികം താമസിയാതെ വന്നു Identicication Mark *. ഓടി രക്ഷപെടാനാ തോന്നിയത് . പക്ഷെ സ്റ്റാർ ഇല്ലേ പറ്റില്ലല്ലോ . എന്നാലും എന്തിനാ ഈ പാട് എന്ന് ഒരു പിടിയും കിട്ടിയില്ല . വഴിക്കെങ്ങാൻ വച്ച് കണ്ടാൽ തിരിച്ചറിയാൻ വേണ്ടി ആയിരിക്കുമോ ? എന്തായാലും കണ്ണാടിയിൽ നോക്കി തിരു  നെറ്റിയിലെ മറുക് കണ്ടെടുത്തു അടിച്ചു ചേർത്തു . കൂട്ടത്തിൽ പറയട്ടെ എനിക്കങ്ങനെ പാടൊന്നുമില്ല ഞാൻ നിഷ്കളങ്കൻ ആണ് എന്ന് മംഗ്ലീഷിൽ അടിച്ചാലും ഒരു പക്ഷെ വെബ്സൈറ്റ് സ്വീകരിക്കാൻ ഇടയുണ്ട് . ഞാൻ പരീക്ഷിച്ചില്ല .

ധാരാളം വിവരങ്ങൾ ഇനിയും വേണം വെബ്‌സൈറ്റിന് . ഒക്കെ അടിച്ചു കൊടുത്തു .  identity proof ന്  താഴെ . pan , driving licence എന്നൊക്കെ ഓപ്ഷൻ ഉണ്ട്. പക്ഷെ സ്റ്റാർ ഇല്ല . അത് വിട്ടു . അവസാനം രണ്ടു മൂന്നു ഐറ്റംസ് എന്നേക്കൊണ്ടു തിരുത്തിച്ചിട്ടു വെബ്സൈറ്റ് പറഞ്ഞു successful . ഇതാ നിങ്ങളുടെ യൂസർ ഐഡി , പാസ് വേർഡ് . കൂടെ ഒരു വിൻഡോയും . അതിൽ നമ്മുടെ ഇമെയിൽ ഐഡി  pre load ചെയ്തിട്ടുണ്ട് user id യുടെ സ്ഥാനത്തു . പാസ്സ്‌വേഡിനു സ്പേസ് ഇട്ടിട്ടുണ്ട് . sign in എന്ന ഐക്കണും ഉണ്ട് .

ഈ ഒരു ചാപ്റ്ററോട് കൂടി കദന കഥ തീരും പുറത്തിരുന്നവർക്കെല്ലാം തിരിച്ചു വരാം .

പാസ്സ്‌വേർഡ് കോപ്പി ചെയ്തു വിൻഡോയിൽ കണ്ട സ്പേസിൽ അടിച്ചു. കോപ്പി ചെയ്യാനേ പറ്റൂ  . കണ്ടെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് complicated ആണ് .  പിന്നെ  ഞാൻ sign in ക്ലിക്ക് ചെയ്തു . ചെയ്തു കൊണ്ടേ  ഇരുന്നു .

ഒരു അനക്കവും കാണാത്തപ്പോൾ എന്റെ തലയിലും  നിലാവുദിച്ചു . ഞാൻ വെബ്സൈറ്റിന്റെ ഹോം പേജിലേക്ക് തിരിച്ചു പോയി . ദാ  അവിടെ കിടക്കുന്നു വേറൊരു login window . അവിടെ ഇമെയിൽ ഐഡി ഒന്നുമല്ല ചോദിക്കുന്നത് user id  ആണ് . വെബ്സൈറ്റ് തന്ന 7 അക്കം userid അടിച്ചു കൊടുത്തു . പാസ്സ്‌വേർഡ് എഴുതി പഠിച്ചിട്ട് ടൈപ്പ് ചെയ്തു കൊടുത്തു . copy / paste ന്റെ പ്രശനം ആണെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതി .

ഇപ്രാവശ്യം വെബ്സൈറ്റ് respond ചെയ്തു . തെറ്റ് തെറ്റെന്നു പറഞ്ഞു . പറഞ്ഞു കൊണ്ടേ ഇരുന്നു  . തിക ച്ചും ആകസ്മികം  ആയിട്ടാണ് കലണ്ടറിൽ നോക്കിയത് . ഇന്ന് വെളുത്ത വാവാണെന്നു മനസ്സിലാക്കിയതും . ഇന്നില്ലാത്ത നിലാവെളിച്ചം ഇനി എന്ന് കിട്ടാനാ . ഞാൻ ആഞ്ഞു ശ്രമിച്ചു . registration page ൽ കണ്ട ഒരു user id ഐറ്റം ഓര്മ വന്നു . അടിച്ചു കൊടുത്തു . lo and behold . ദാ തുറന്നു വരുന്നു വെബ്സൈറ്റ് .

നമ്മൾ ഈ പോസ്റ്റിന്റെ തുടക്കത്തിൽ കണ്ട  ആ login ഇല്ലേ  അത് ഞാൻ രണ്ടാമത് ശ്രമിച്ചതാ . ലോഗൗട്ട് ചെയ്തിട്ട് . അതാ പറഞ്ഞത് വിനാശകാലെ ... എന്നൊക്കെ.

ഒരു രഹസ്യം പങ്കു  വച്ചിട്ടു ഈ വധം അവസാനിപ്പിക്കാം . എന്റെ user id  mathai  എന്നാണു് . അതായത് ഒരേ ഒരു മത്തായിയെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളു എന്ന് . നിങ്ങൾ ശ്രമിക്കില്ലേ എനിക്കൊരു കൂട്ടിന് . അങ്ങനെ ആണെങ്കിൽ ഈ പോസ്റ്റ് ഒരു യൂസർ ഗൈഡ് ആയി കണക്കാക്കി എനിക്ക് കപ്പം തരണേ . എന്റെ ബാങ്ക് അക്കൗണ്ട്, വേണ്ട മൊബൈൽ നമ്പർ മതി ഇക്കാലത്ത് , അറിയാമല്ലോ അല്ലെ

Wednesday, January 11, 2017

നൊമ്പരം

നന്മയിൻ പേര് പറഞ്ഞു
 നൊമ്പരം എന്നത്രെ കേട്ടു
വിണ്   നീർ എന്നു പറഞ്ഞു
കണ്ണീർ എന്നൊക്കെ കേട്ടു
ആശ്വാസം  എന്നു   പറഞ്ഞത്
നിശ്വാസം  എന്നാണ്  കേട്ടത്
നന്ദി  എന്നാണു  പറഞ്ഞത്
 നിന്ദ എന്നാവണം   കേട്ടത്
എല്ലാമുള്ളിലുണ്ടെന്നു പറഞ്ഞു 
എങ്ങുമില്ലൊന്നും എന്നത്രെ കേട്ടു
കരയരുതെന്നു പറഞ്ഞു 
കരയില്ലാകടൽ എന്ന് കേട്ടു
ഒന്നും പറഞ്ഞില്ല എന്നാൽ
ഇല്ലാത്തതൊക്കെയും കേട്ടു 
അങ്ങനെ കണ്ടെത്തി ദുഃഖം
കൊണ്ടു  നടക്കുന്നു കൂടെ

Wednesday, January 4, 2017

തോക്കിൻ കുഴലിന്റെ ഫോക്കസ് ശരിയാക്കുന്ന ഇടവേളയിൽ

കല ഒന്ന് നിർവചിക്കാമോ

           ആശയ സംവേദനമാണ് കല
അവരെന്നോട് പറഞ്ഞു
ആശയങ്ങൾ ആയുധങ്ങൾ ആണ്
അത് കൈവശം വയ്ക്കുന്നതും
ഉപയോഗിക്കുന്നതും കുറ്റമാണ്

         വികാര വിക്ഷോഭമാണ് കല
അവരെന്നെ ഐസ് കട്ടകളിൽ കിടത്തി
അതിനു മുൻപ്
അവരെന്റെ പുറം അടിച്ചു പൊളിച്ചിരുന്നു
അതിനു ശേഷം മുളകരച്ചു പുരട്ടിയിരുന്നു

        കലയെന്നാൽ വാക്കുകൾ കൊണ്ടുള്ള കളി
അവരെന്നെ ഉപദേശിച്ചു
ചൂഷണം എന്ന വാക്കു ദുരുപയോഗം ചെയ്യരുത്
ചാകുന്നതിനേക്കാളും വലിയ തെറ്റാണ് കൊല്ലുന്നത്

ആശയങ്ങളുടെ അപകടങ്ങൾ
തിരിച്ചറിയാത്തവർ നിരവധി ആണ്
വികാരങ്ങൾ നിങ്ങൾക്കും ഞങ്ങൾക്കും
വേറെ വേറെ ഉണ്ട്
രക്തസാക്ഷി ബലിമൃഗം
ഒക്കെ നാനാർഥങ്ങളാണ്
എന്നും
അവരെന്നോട് പറഞ്ഞിരുന്നു
തോക്കിൻ കുഴലിന്റെ ഫോക്കസ്
ശരിയാക്കുന്ന ഇടവേളയിൽ