badge

q u o t e

Sunday, August 21, 2016

എന്താണ് ഈ മാർക്കറ്റിംഗ് ടെക്നിക് ?

പൊള്ളാച്ചി ബസ് സ്റ്റാൻഡിലാണ് കഥ നടക്കുന്നത് . 9 30 നു  തൃശൂർക്കുള്ള ബസ്സിൽ .
ബസ് 9 മണിക്ക് തന്നെ സ്റ്റാൻഡിലെത്തി . ഞങ്ങൾ യാത്രക്കാർ കയറി സീറ്റൊക്കെ പിടിച്ചു ഒന്ന് മയങ്ങാൻ തുടങ്ങുക ആയിരുന്നു . അപ്പോഴാണ് അയാളുടെ ഒരു പ്രത്യേക ടോണിലുള്ള announcement കേൾക്കുന്നത് .
          ദാ ഒരു ലേലം  നടക്കാൻ പോകുന്നു ശ്രദ്ധിക്കുക .
 അയാൾ ഒരു കമ്പിളി ഷാൾ പുറത്തെടുത്തു എന്നിട്ടു വിളിച്ചു പറഞ്ഞു                        അഞ്ചു രൂപ
പലരും എറ്റു  വിളിച്ചു ആറ് എട്ടു പത്തു ഇരുപത് . അങ്ങനെ അത് 170 രൂപ വരെ എത്തി . അയാൾ ആ ഷാൾ മടക്കി വച്ച് കൊണ്ടു പറഞ്ഞു
             330 രൂപയാ വില . എങ്ങിനെ തരാൻ പറ്റും ?
എന്നിട്ടയാൾ ലേലത്തിൽ പങ്കെടുത്ത എല്ലാവരുടെയും അടുത്തു ചെന്ന് എയർ ഹോസ്റ്റസ് സ്റ്റൈലിൽ വണങ്ങി . ഓരോ  പേന കൊടുത്തു . 5 രൂപയെങ്കിലും വിലയുള്ള അഞ്ചു   പേനയോളം  അയാൾ അങ്ങനെ  ഫ്രീ ആയിട്ടു വിതരണം ചെയ്തു . എന്നിട്ടു അടുത്ത ഐറ്റം എടുത്തു. ഒരു ഷർട്ടിന്റെ തുണി .

ലേലം ആവർത്തിച്ചു . 130 രൂപ വരെ ആൾക്കാർ വിളിച്ചു .അടുത്ത അഞ്ചു  പേർക്ക് ഫ്രീ ആയിട്ട് പേന കൊടുത്തിട്ടു ഷർട്ടിന്റെ തുണിയും മടക്കി വച്ചു .
        290  രൂപയാ വില എങ്ങനെ കൊടുക്കാൻ പറ്റും ?
 ഒരു സാരിയും മറ്റൊരു ഷാളും അയാൾ ഇതുപോലെ ലേലം ചെയ്തു. അതൊക്കെ മടക്കി വച്ചിട്ട് പത്തു  പേർക്ക് കൂടി ഫ്രീ ആയിട്ട് പേന കൊടുത്തു.

അപ്പോഴേക്കും കണ്ടക്ടർ വന്നു. ടിക്കെറ്റ് എടുക്കുന്ന തിരക്കായി സമയമായപ്പോൾ ബസ് വിട്ടു പോന്നു . എന്ത് പറ്റി  നമ്മുടെ മാർക്കറ്റിങ് ജീനിയസ്സിന്‌ എന്ന് അന്വേഷിക്കാൻ പറ്റിയില്ല .
.........
ആർക്കെങ്കിലും സഹായിക്കാൻ ആവുമോ ? എന്താണ് ഈ മാർക്കറ്റിംഗ് ടെക്നിക് ?
.................
തുടരും 
 

No comments:

Post a Comment