badge

q u o t e

Saturday, June 27, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ... 16


കോതമംഗലത്ത്  മരം വീണു പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചതൊക്കെ  വാർത്ത . നമ്മൾ സഹിക്കാൻ പഠിച്ചു കഴിഞ്ഞ തരം  വാർത്ത .  അഞ്ചു പേരല്ലേ മരിച്ചുള്ളു എന്ന് ആശ്വസിക്കാൻ , എട്ടു പേരെ രക്ഷപെട്ടുള്ളൂ അതും പരിക്കോടെ എന്നത് മനപൂർവ്വം മറന്നിട്ട് , കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഉയരാൻ കഴിയുന്ന നമ്മൾക്കു  പോലും സഹിക്കാനാവാത്ത ഉപദേശങ്ങളാണ് വനം വകുപ്പും ദുരന്ത നിവാരണ വകുപ്പും  ടീവിയിലൂടെ മത്സരിച്ചു നമുക്ക് തന്നത് .

ഒരാൾ പറഞ്ഞു കൊണ്ടേ ഇരുന്നു ഞങ്ങൾ ജനനന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നു . വേറൊന്നും ഞങ്ങളുടെ പണിയല്ല . ആ മരം ഞങ്ങളുടെ അല്ല. നിങ്ങളുടെ മരങ്ങളൊന്നും ഈ പരുവത്തിലില്ലേ എന്ന ചോദ്യത്തിനും ഞാൻ കേട്ട ഉത്തരം ഒക്കെ ജനനന്മയ്ക്ക് എന്ന് മാത്രമാണ്.

മറ്റേ ആളായിരുന്നു പ്രഗല്ഭൻ. എല്ലാ മരത്തിന്റെയും ഉടമകൾ അവരവരുടെ മരങ്ങൾ കാത്തു സംരക്ഷിക്കണം ഇല്ലെങ്കിൽ കേസെടുക്കും എന്ന് സംസ്ഥാനത്തെ എല്ലാ അധികാരികൾക്കും  സർക്കുലർ അയച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ . അനുസരിക്കുന്നില്ലെങ്കിൽ...  ദുരന്ത നിവാരണം മറ്റെന്തൊക്കെയോ കൂടി ആണ് , ഈ അനുസരിപ്പിക്കൽ അല്ലാതെ , എന്ന തെറ്റിധാരണ വേണ്ട എന്നൊരു ധ്വനിയും വായിച്ചെടുക്കാൻ ആയതു ഒരു പക്ഷെ എന്റെ തെറ്റായിരിക്കും .

മരം ഒരു വരം പട്ടിയും ഒരു കുട്ടി എന്ന പാട്ടുകാരെ ആരെയും പാനലിൽ കണ്ടില്ല . വിളിക്കാത്തതോ  വരാത്തതോ എന്തായാലും അത്രയും ആശ്വാസം .

No comments:

Post a Comment