badge

q u o t e

Saturday, April 18, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ......20



രാഷ്ട്രീയത്തിലെ latest trend ലീക്ക് ആണെന്ന് തോന്നുന്നു. ആ രഹസ്യം ചോര്ത്തിയത്തിനു ഇവനെ suspend  ചെയ്തു . ഈ രഹസ്യം ചോർത്തിയതിനു അവനെ പുറത്താക്കി . 

കമ്മുണിസ്റ്റു പാര്ട്ടികളിലോക്കെ പണ്ടേ ഉണ്ടായിരുന്നു . ഫാസിസത്തിന്റെ പിന്തുടർച്ച .  ആരും പാർട്ടിക്കു അതീതരല്ല , എല്ലാം രഹസ്യം തുടങ്ങിയ നിരുപദ്രവികളെന്നു തോന്നാവുന്ന ഇത്തരം അന്ധ വിശ്വാസങ്ങൾ ആണ് പാർട്ടിയെ തളർത്തിയത്. തകർക്കാൻ പോകുന്നത് .

പറഞ്ഞു വന്നത് അതല്ല . aap ഇൽ നിന്ന് യോഗേന്ദ്ര യാദവിനെ പുറത്താക്കുന്നത് രഹസ്യം ലീക്ക് ചെയ്തതിനാണത്രേ. നാല് മാസം മുൻപ് മൂന്നു പേരുമായി തുടങ്ങിയ  പാര്ട്ടി . ആകെ ഏഴു രഹസ്യങ്ങൾ ഉണ്ടാകാനെ സാധ്യതയുള്ളൂ . അത് ചോർത്തിയെന്നു പറഞ്ഞു ....

public domain  ഇൽ പ്രവര്ത്തിക്കുന്ന പോളിടിക്കൽ പാര്ട്ടികല്ക്കെന്തിനാ രഹസ്യം ?  പബ്ലിക്കിനെ  സേവിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്കെന്താ രഹസ്യം ?

പൊതുയോഗത്തിൽ പരസ്യമായി പറയേണ്ടത് രഹസ്യമായ് ചര്ച്ച ചെയ്യണോ ? ആരൊക്കെ ജനങ്ങളെ സേവിക്കണമെന്നു രഹസ്യ മീറ്റിങ്ങിലെ തീരുമാനിക്കാനാവൂ എന്നാണോ ? പൊതു ജനങ്ങൾക്ക്‌ വേണ്ടി എന്തെല്ലാം ചെയ്യണമെന്നു രഹസ്യമായെ നിശ്ചയിക്കാനാവൂ എന്നാണോ ?

എങ്കിൽ എന്തെളുപ്പമാണ്‌ കാര്യങ്ങൾ . വോട്ടു ചോദിച്ചു ചെല്ലുമ്പോൾ ഒക്കെ രഹസ്യമാണ് ഒന്നും ചോദിക്കരുത് പ്ലീസ് എന്ന് പറഞ്ഞാൽ പോരെ ?
അല്ലെങ്കിൽ പോളിറ്റ് ബ്യുറോ തീരുമാനം ആണെന്ന് പറഞ്ഞു വായടച്ചാൽ പോരെ ?

അപ്പോൾ ഈ രഹസ്യത്തിന്റെ പ്രയോജനം മറ്റെന്തോ ആണ് ? മറ്റാർക്കോ ആണ് . ജനങ്ങള്ക്കല്ല . പിന്നെ നമ്മൾ എന്തിനീ രഹസ്യക്കാരെ ചുമക്കണം .

രഹസ്യം എന്ന  വാക്ക് ഉപയോഗിക്കുന്ന ഒരു പാര്ട്ടിയും നമ്മുടെ സപ്പോര്ട്ട് അര്ഹിക്കുന്നില്ല . പരസ്യമായി മീറ്റിങ്ങ് കൂടി പബ്ലിക്കായിട്ട് കാര്യങ്ങൾ തീരുമാനിക്കുന്ന ആരെങ്കിലും വരുമെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ ?

No comments:

Post a Comment