badge

q u o t e

Friday, January 2, 2015

സോദ്യാന ചിന്തകൾ ....ഒന്ന്


 how old are you  കേട്ടും കണ്ടും ഞാനൊരു പച്ചക്കറി തോട്ടം തുടങ്ങി . 6 സെന്റിലെ 1000 sq ft  വീടിന്റെ മേല്തട്ടിന്റെ പകുതിയിൽ . ഇപ്പോൾ ഇതാ സംശയം ചോദിയ്ക്കാൻ ബ്ലോഗ്‌ എഴുതേണ്ട ഗതി ആയി.

ഇന്നലെ ( ജനുവരി ഒന്നാം തീയതി തന്നെ ) മുഴുവൻ സമയമെടുത്ത്‌  ഞാനൊരു തേനീച്ച കൂട് ഉണ്ടാക്കി . pvc pipe ഒക്കെ വച്ചു്. വമ്പൻ തേനീച്ചയെ  വാഴിക്കാനല്ല . നമ്മുടെ കുഞ്ഞന് വേണ്ടി . ചെറു തേൻ.

രഹസ്യം എന്താണെന്ന് വച്ചാൽ ഞാൻ ഇതു  പോലൊരു  കൂട്  നേരത്തെ വാങ്ങിയിരുന്നു . അതിൽ തേനീച്ചകളും ഉണ്ട്. ഇവരിൽ കുറേപ്പേരെ പറ്റിച്ചു പുതിയ കൂട്ടിലാക്കാനാണ് പരിപാടി .

ഇതാ എന്റെ സംശയം . രണ്ടാമത്തെ കൂടിൽ കേറാൻ തേനീച്ചകൾ വഴി തെറ്റി വരാൻ സാധ്യത ഇല്ല. അതൊരു ബോധപൂർവമായ തീരുമാനം ആകാനേ വഴിയുള്ളൂ . എങ്കിൽ ആ തീരുമാനം അവർ എങ്ങനെ എടുക്കും ? വരും വരായ്കകൾ എങ്ങനെ ആവും അവർ  analyse ചെയ്യുക ? ആരെടുക്കും ഉത്തരവാദിത്യം ? ചെറുതെനീച്ചകൽക്കു (stingless bees ) നു രാജ്ഞി ഇല്ലാത്രേ .

 എങ്ങനെ പറഞ്ഞു മനസ്സിലാക്കും അനുയായികളെ ? അതോ തേനും പൂമ്പൊടിയും കൈക്കൂലി കൊടുത്ത് കൂടെ നിറുത്തുമോ ? democracy  തന്നെ ആയിരിക്കുമോ അവിടെയും ?


No comments:

Post a Comment