badge

q u o t e

Sunday, January 18, 2015

സ്വയം കൃഷിയിലെ സമസ്യകൾ....3


 how old are you കേട്ടും   കണ്ടും സ്വയം കൃഷി തുടങ്ങുതിന് മുൻപ് ഞങ്ങൾ ഒരു പട്ടിക്കുട്ടിയെ വളർത്തിയിരുന്നു. ഒരു ഉശിരൻ നായ .


നന്നായി കുരയ്ക്കും. അത്യാവശ്യത്തിനു കടിക്കും . എപ്പോഴും  serious.  non veg  ഒന്നും നിർബ്ബന്ദമില്ല .  വല്ലപ്പോഴുമേ കഴിക്കൂ . അതും വെജ് ഒന്നും ഇല്ലെങ്കിൽ .

ഒരു ചെറിയ കൂട്ടിലാണ് ഇട്ടിരുന്നത് .  അതിലെ കമ്പിയൊക്കെ കടിച്ചു ദേഷ്യം തീർക്കുമായിരുന്നു. ചങ്ങല ഒട്ടും ഇഷ്ടമായിരുന്നില്ല . ചങ്ങല കൊണ്ടൊക്കെ ചെന്നാൽ മുരളും. പിന്നെ അവസാനം സമ്മതിക്കും . ഈ മനുഷ്യന്മാരുടെ ആഗ്രഹം നടന്നോട്ടെ എന്താ ഇപ്പോൾ സംഭവിക്കുക എന്നൊരു ഭാവം .

കുട്ടികളോട് മാത്രമാണ് ചെറിയൊരു ഇഷ്ടം കാണിച്ചിരുന്നത് . ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ എന്നു് ഒരു  concession .

ആറു മാസം മുൻപ് വയറു വീർക്കുന്ന അസുഖം വന്നു. ചികിത്സ കൊണ്ടൊക്കെ കുറഞ്ഞു . വീണ്ടും വന്നു . ഒരു ദിവസം തലയൊക്കെ നീട്ടിവച്ചു കിടന്ന നിലയിൽ ചത്തു.

എന്റെ സംശയം . അല്പം കൂടി വലിയ കൂടായിരുന്നെങ്കിൽ ബന്ധനത്തിന്റെ വിഷമം കുറയുമായിരുന്നോ ? ആറു  സെന്റിൽ അല്ലെങ്കിൽ ഒരേക്കറിൽ  അതുമല്ലെങ്കിൽ  ഒരു പത്തു ഏക്കറിൽ ആയിരുന്നു കൂടെങ്കിൽ ബന്ധനം തന്നെ അറിയാതെ പോകുമായിരുന്നോ ?

 ബന്ധനത്തിൽ ആണോ എന്ന് ശരിക്കും അറിയാൻ  എന്താണ് മാർഗം  ?  time , space  ഇതിന്റെ ഒക്കെ ബന്ധനത്തിൽ ആണെങ്കിൽ എങ്ങനെ അറിയും ? അറിഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ ? 

No comments:

Post a Comment