badge

q u o t e

Monday, January 26, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ ...12


ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേ  ലക്ഷങ്ങൾ ഫൈൻ ഈടാക്കി . കഴിഞ്ഞ ആഴ്ചയിലെ മിന്നൽ പരിശോധനയിൽ. കേരളത്തിൽ നിന്ന് .

മലയാളികൾക്ക് എന്താ  ടിക്കറ്റ്  എടുക്കുന്ന സ്വഭാവം ഇല്ലേ ? എങ്കിൽ എന്താ വേറെ എവിടെയും അത് കാണാത്തത് ? ഉദാഹരണത്തിന് ബസ്സിൽ ആരെങ്കിലും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നുണ്ടോ ? അപ്പോൾ റെയിൽവേയ്ക്ക്‌ എന്തോ പ്രത്യേകത ഉണ്ട് .

അതിലേക്കു വരുന്നതിനു മുൻപ് ഈ ഫൈൻ ഒക്കെ എങ്ങനെ ഈടാക്കി  എന്ന് ഒരു ഉദാഹരണം നോക്കി മനസ്സിലാക്കാം .

സ്ഥലം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ . പ്ലാറ്റ്ഫൊം ഒന്ന്  . 23 ജനുവരി 2015 വൈകുന്നേരം ഏകദേശം അഞ്ചു മണി . വഞ്ചിനാട് പുറപ്പെടാൻ തയ്യാറായി നില്ക്കുന്നു .

എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന മൂന്നു കുട്ടികൾ നാട്ടിൽ പോകാൻ സ്റ്റെഷനിൽ എത്തുന്നു . രാത്രി പതിനൊന്നു മണിക്കെത്തുന്ന ഈ ട്രെയിൻ മിസ്സ്‌ ചെയ്‌താൽ പിന്നെ നാട്ടിൽ എറണാകുളത്തു എത്തുക ദുഷ്കരം.

മൂന്നു പേരിൽ ഒരാൾ പെണ്‍കുട്ടി . ആ കുട്ടിയെ ടിക്കറ്റ്‌ എടുക്കാൻ ഏല്പിച്ചു ആണ്‍കുട്ടികൾ പ്ലാട്ഫോര്മിനടുത്തെക്ക് നീങ്ങി  . ഷർട്ടിന്റെ കോളറിൽ ഒരു പിടി വീണപ്പോൾ അവർ തിരിഞ്ഞു നോക്കി . 'എവിടെ ടിക്കെറ്റ് ?' 'എടുക്കാൻ പോയിട്ടുണ്ട് .'  'പോരാ  . ടിക്കറ്റ്‌ ഇല്ലാതെ പ്ലാട്ഫോമിൽ കയറിയത് കുറ്റം . 350 രൂപ ഫൈൻ.'
'ഇതെന്തു പുകിൽ . ടിക്കറ്റ്‌ ഇപ്പോൾ കാണിക്കാം എന്ന് പറഞ്ഞില്ലേ ?'  'ഇവരെ പിടിച്ചു സ്റ്റെഷനിൽ കൊണ്ടുപോകാം.' 'സാർ ഞങ്ങളുടെ കയ്യിൽ ഇത്രയും കാശ് ഇല്ല' 'ദാ അവിടെ  ATM ഉണ്ട് ' 'സാർ ട്രെയിൻ ഇപ്പോൾ പോകും' 'ഇവരെ പിടിച്ചു ..' ഒരാൾ  ATM counter ലേക്ക് ഓടി. മറ്റേ കുട്ടിയെ ജാമ്യം നിറുത്തി .

പെണ്‍കുട്ടി അപ്പോഴേക്കും മൂന്ന് ടിക്കെട്ടുമായി വന്നു . que ഇൽ  നിന്നാൽ കിട്ടില്ല . ടിക്കറ്റ്‌ മെഷിന്റെ അവിടെയും തിരക്ക് . ചിരിച്ചും യാചിച്ചും എങ്ങനെയോ സംഘടിപ്പിച്ചു മൂന്നു ടിക്കെറ്റ് .

ടിക്കെറ്റ് കാണിച്ചപ്പോൾ റെയിൽവേ ഉദ്യോഗസ്ഥൻ  ചിരിച്ചു . 'അപ്പോൾ നേരായിരുന്നു പറഞ്ഞത് അല്ലെ?' 'ഞങ്ങളുടെ കാശു ?' 'അത് ടിക്കെറ്റ് കൈവശം ഇല്ലാതെ പ്ലാട്ഫോമിൽ കയറിയതിനു. തിരിച്ചു തരാൻ പറ്റില്ല .' 'എന്ത് ന്യായം സാർ ?' 'ഇവരെ പിടിച്ചു ...'

ഈ സീൻ തീരുന്നതിനു മുൻപ് ഒരു ലോങ്ങ്‌ ഷോട്ട്. രണ്ടു പെണ്‍കുട്ടികൾ സ്റ്റെഷന്റെ മൂലയിൽ ഇരുന്നു കരയുന്നു. ഫൈൻ അടയ്ക്കാൻ കാശ് കൈയ്യിൽ ഇല്ല. മുപ്പതോ നാല്പതോ രൂപയുടെ ടിക്കെട്ടിനു വേണ്ടി 350 രൂപ കൊണ്ടുനടക്കാറില്ല . atm card എടുത്തിട്ടില്ല .  രാത്രി  ആവുന്നു . വീട്ടുകാർ പേടിക്കും .

ദയ തോന്നി ഒരു പക്ഷെ ആ പെണ്‍കുട്ടികളെ വിട്ടയച്ചു കാണും . കാലു പിടിപ്പിച്ചിട്ട് . ലക്‌ഷ്യം സാധിക്കാൻ കഴിഞ്ഞല്ലോ . കുരുന്നു മനസ്സിൽ ഒരിക്കലും മായാത്ത ഒരു മുറിവ് ഉണ്ടാക്കാൻ കഴിഞ്ഞല്ലോ . വലിയ ഒരു കുറ്റം ആണ് ചെയ്തു പോയത് എന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞല്ലോ . ജീവിതം തന്നെ നശിപ്പിച്ചെക്കാവുന്ന ശിക്ഷ അർഹിക്കുന്ന കുറ്റം .

റെയിൽവേ ഉടെ പ്രത്യേകതയിലേക്ക് വരാം . റെഗുലർ ആയിട്ട് ടിക്കെറ്റ് ചെക്ക് ചെയ്യാൻ അവർക്ക് താല്പര്യം ഇല്ല . അങ്ങിനെ  ടിക്കെറ്റ് എടുക്കുന്ന  ഒരു ഹാബിറ്റ്‌ ഉണ്ടാക്കിയെടുക്കാൻ അവർക്ക് സൗകര്യം ഇല്ല . ഇങ്ങനെ വല്ലപ്പോളും ഇടിമിന്നൽ പോലെ ചാടി വീഴുക . നന്നായി humiliate ചെയ്യുക . അതാണ്‌ optimum utilization of resources എന്നതായിരിക്കാം അവരുടെ management strategy .

നീണ്ടു പോയി . സോറി . ഒരു suggestion  കൊണ്ട് അവസാനിപ്പിക്കാം . ടിക്കെട്ടില്ലാതെ റെയിൽവേ സ്ടഷനിൽ കയറുന്നവർക്ക് 10000 രൂപ ഫൈൻ അടിക്കുകയോ ഒരു വിരൽ മുറിക്കുകയോ ചെയ്താലോ ? ഒത്തിരി ഉണ്ട് പ്രയോജനങ്ങൾ. പക്ഷെ ഇനിയും നീട്ടാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇവിടെ discuss ചെയ്യുന്നില്ല .

No comments:

Post a Comment