q u o t e

Tuesday, September 2, 2014

നമ്മൾ സഹിക്കുന വികൃതികൾ .... അഞ്ച്സിനിമ കഴിഞ്ഞ് ദേശീയ ഗാനം പാടിയപ്പോൾ എഴുന്നേറ്റു നിന്നില്ല. കൂക്കി വിളിച്ചു .  എം സലിമിനെ  കേരള  പോലീസ്  അറസ്റ്റ് ചെയ്തു . ജാമ്യവും നിഷേധിച്ചു.

പിന്നെ social media യിൽ  ആഗസ്റ്റ്‌ 15 നെ അധിക്ഷേപിച്ചു  എഴുതി . എല്ലാംകൂടി ചേർത്ത് ജീവ പര്യന്തം വരെ കിട്ടാമത്രേ.

ദൈവമേ  ദേശസ്നേഹത്തിനു ഇങ്ങനെയും ഒരു മാനമോ ? സത്യത്തിൽ  സിനിമ പോലൊരു പരിപാടിയൊക്കെ കഴിഞ്ഞ് പാടി  അപമാനിക്കാനുള്ളതാണോ ദേശീയ ഗാനം ?

ദേശ ദ്രോഹം ആയേക്കാം എന്നത് കൊണ്ടു ചോദിക്കുന്നില്ല

Sunday, August 31, 2014

പുസ്തകങ്ങളെ അപമാനിച്ച് ...
പുസ്തകങ്ങളെ അപമാനിച്ച് കേരള സാഹിത്യ അക്കാദമി. ഓണത്തിന് ഇങ്ങനെ. ഇനി വിഷു വരുമ്പോള്‍ അക്കാദമി പുസ്തകങ്ങളെല്ലാം എടുത്ത് കത്തിക്കുമോ ? കഷ്ടം! നിരക്ഷരര്‍ അക്കാദമി ഭരിച്ചാല്‍ ഇതല്ല ഇതിലും വലുത് പ്രതീക്ഷിക്കാം.
 https://www.facebook.com/photo.php?fbid=887205217975681&set=a.150057158357161.23275.100000586337535&type=1&theater

 Dr  C T  William

 Photo: പുസ്തകങ്ങളെ അപമാനിച്ച് കേരള സാഹിത്യ അക്കാദമി. ഓണത്തിന് ഇങ്ങനെ. ഇനി വിഷു വരുമ്പോള്‍ അക്കാദമി പുസ്തകങ്ങളെല്ലാം എടുത്ത് കത്തിക്കുമോ ? കഷ്ടം! നിരക്ഷരര്‍ അക്കാദമി ഭരിച്ചാല്‍ ഇതല്ല ഇതിലും വലുത് പ്രതീക്ഷിക്കാം.

Thursday, August 28, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ... നാല്മദ്യ നിരോധനം ടുറിസത്തെ  ബാധിക്കും .
സൂക്ഷിക്കണം .

മദ്യം യുറോപ്പിയരുടെ സംസ്കാരത്തിന്റെ ഭാഗമാണ് . അതില്ലെന്നായാൽ അവര് അതുള്ള ശ്രീലങ്കയ്ക്കോ  മറ്റോ പോകും .

ശരി ആയിരിക്കാം . അങ്ങനെയെങ്കിൽ വേശ്യാവൃത്തി legalise  ചെയ്യാത്തതിന്റെ പേരിൽ എത്ര ടൂറിസ്ടുകളെയാണ് നാം ഇപ്പോൾ നഷ്ടപ്പെടുത്തിക്കൊന്റിരിക്കുന്നത് . ആ നഷ്ടമല്ലേ ആദ്യം നികത്തെന്ടത്‌ ? പിന്നെ മദ്യം . പിന്നെ നമ്മുടെ മീന്പിടുത്തക്കാരെ വെടി  വച്ചു കൊല്ലാനുള്ള സ്വാതന്ത്ര്യം .  ആ   order ഇൽ  അല്ലേ  tourism promote ചെയ്യേണ്ടത് ?

നമ്മൾ രസിക്കുന്ന കുസൃതികൾ ... മൂന്ന്നീരയെ അറിയില്ലേ നമ്മുടെ തെങ്ങിന്റെ തേൻ. നീരയെ  promote  ചെയ്യാൻ വേണ്ടി സര്ക്കാര് എന്തൊക്കെയാ ചെയ്യുന്നത് ? എന്നിട്ടും നീരയ്ക്കൊരു പ്രൊമോഷനും കിട്ടുന്നില്ല . എന്താ രഹസ്യമെന്നല്ലേ

നീര ആകെ കിട്ടുന്ന  ഒരു സ്ഥലം ഈ ഭൂമി മലയാളത്തിൽ വൈറ്റില ഹബ് മാത്രം .  അവിടെയും പോയി . നീര  ഒരു ശീതീകരിച്ച്ച   ജാറിനകത്തങ്ങനെ  സ്വർണ നിറത്തിൽ ... ഞാൻ പറഞ്ഞു എനിക്കൊരു നാല് ബോട്ടിൽ തന്നേരെ .

salesman  എന്നെ സഹതാപത്തോടെ നോക്കി . ആവശ്യക്കാർ ഇവിടെ വന്നു വാങ്ങി കുടിക്കണം . കൊണ്ടു പോകാനൊന്നും പറ്റില്ല കിളവാ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം .

നീരക്കുട്ടിക്കെന്താ promotion  കിട്ടാത്തതെന്ന് പിടി കിട്ടിയില്ലേ ? എങ്കിലും സമാധാനിക്കാൻ വകയുണ്ട് . തെങ്ങിൽ നിന്നിറക്കി ഇവിടെ വരെ കൊണ്ടുവന്നല്ലോ . ഇങ്ങോട്ട് കേറി വന്നാലേ തരൂ എന്നൊന്നും പറയുന്നില്ലല്ലോ

Sunday, August 24, 2014

MH370

What do you think happened to Flight MH370?
The poll already expired - voting is no longer possible!
Results:
It crashed by accident
(3140) 33.37%
It got hijacked and crashed
(1835) 19.5%
It got hijacked and is still intact
(1066) 11.33%
It crashed intentionally by the pilots
(1682) 17.87%
The plane is still intact and was intentionally rerouted by the pilots
(1688) 17.94%
 
Total Votes 9411

നമ്മൾ തഴയുന്ന ആകൃതികൾ ....അഞ്ച്ഇന്ഗ്ളണ്ടിൽ പോയി നമ്മൾ ക്രിക്കറ്റ്‌ കളിച്ചില്ലേ തോറ്റില്ലേ മാനമായിട്ടു ?

ഇപ്പോളല്ലേ കാരണം കണ്ടു പിടിച്ചത് . സ്ത്രീലിംഗത്തിൽ പെട്ട കൂട്ടുകാർ. ഭാവിയിൽ ഇവരെ അകറ്റി നിർത്തണം അത്രേ.

ഞാൻ ഒരു ഡോക്ടറോ ബയോളഗിസ്ടോ ആയിരുന്നെങ്കിൽ പെട്ട് പോയേനെ . എങ്ങനെ നേരിടും ചോദ്യങ്ങളെ ?

      എത്ര നാളത്തെക്കാണ്  മാറ്റി കിടത്തേണ്ടത് ? അതോ നിർത്തിയാൽ മതിയോ ? സമയം കൂടിയാൽ ഫലം കൂടുമോ ?

     ആാരാണിതൊക്കെ monitor  ചെയ്യേണ്ടത് ? എങ്ങനെയൊക്കെ ?

     ഇനിയിപ്പോൾ ആണ്‍ കൂട്ടുകാരാണെങ്കിൽ എന്ത് ചെയ്യും ? എങ്ങനെ ?

ഇനിയുമുണ്ട് പക്ഷെ വിട്ടേക്കാം .

സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നതിന്റെ ഒരു thrill വേണ്ടെന്നു വയ്ക്കാൻ ഒരു establishment ഉം തയ്യാറാവില്ല അല്ലേ ? 

Saturday, August 23, 2014

നമ്മൾ തഴയുന്ന അകൃതികൾ ....നാല്കോടതി  പറഞ്ഞു overtaking  പാടില്ലെന്ന് . RTO പറയുന്നു സമയം മാറ്റാൻ ചട്ടം സമ്മതിക്കുന്നില്ലെന്നു .  മൂന്നു മിനിറ്റിൽ തന്നെ ഒരു കിലോമീറ്റർ ഓടിയിരിക്കണമെന്ന് . കുഴി OR നോ കുഴി .  on road or no road .

ചട്ടക്കൂടെന്നു പറയുന്നത് വെറുതെയല്ല. കൂട്ടിലടയ്ക്കാനാണ് ചട്ടങ്ങൾ.

ഈ സമയം തന്നെ വേണ്ടെന്നു വെച്ചാലെന്താ ? വണ്ടികൾ ഓടാതിരിക്കുമോ ? അവർക്കു കാശ് കിട്ടണ്ടേ ?  നിറുത്തിയിട്ടുകളയും എന്നാണോ പേടി ? അതിനു യാത്രക്കാർ സമ്മതിക്കുമോ ? വേറെ ബസ്സിൽ പോകില്ലേ ?

മോഡിയെ സമ്മതിക്കണം . ഈ  RTO  തന്നെ വേണ്ടെന്നു വെയ്ക്കാൻ ആലോചിക്കുന്നില്ലേ ? എത്ര ഉചിതം .